24
Jun 2025
Mon
24 Jun 2025 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫലം യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് മുന്നിലാണ്. തപാല്‍വോട്ടുകള്‍ എണ്ണിയപ്പോള്‍ 603 വോട്ടിന്റെ ലീഡുമായി ഷൗക്കത്ത് മുന്നിലാണ്. തൊട്ടുപിന്നില്‍ എല്‍ഡിഎഫിന്റെ എം സ്വരാജും ഉണ്ട്. സ്വതന്ത്രസ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പി.വി.അന്‍വര്‍ മൂന്നാമതും എന്‍ഡിഎയുടെ മോഹന്‍ ജോര്‍ജ് നാലാമതും ആണ്. എസ്ഡിപിഐയുടെ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടി അടക്കം 10 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.

വോട്ടെണ്ണല്‍ രാവിലെ എട്ടിന് തന്നെ ആരംഭിച്ചു. ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍. പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ കൂടി ചേര്‍ത്തുള്ള ഏറ്റവും പുതിയ പോളിങ് ശതമാനം 75.87 ആണ്.19 റൗണ്ടായാണ് വോട്ടെണ്ണുന്നത്. ഓരോ റൗണ്ടിലും 14 വീതം ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. മൊത്തം 263 പോളിങ് സ്റ്റേഷനുകള്‍.