തിരുവനന്തപുരം: ക്ഷേത്രം നിര്‍മിക്കാന്‍ ഭൂമി വിട്ടുകൊടുക്കുന്നില്ലെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് ദമ്പതികള്‍ക്ക് നേരെ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരുടെ ആക്രമണം. മലയന്‍കീഴ് സ്വദേശികളായ അനീഷിനും ഭാര്യ ആര്യക്കും നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. കഴക്കൂട്ടം സ്വദേശിയായ രാജേന്ദ്രന്‍ എന്നയാളുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നാണ് പരാതി.
|
കരിക്കകം പമ്പ് ഹൗസിന് സമീപം അനീഷിനും ആര്യയ്ക്കും ആകെ 10 സെന്റ് സ്ഥലമാണുള്ളത്. അതില്‍ മൂന്ന് സെന്റ് ഭൂമി ക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുകൊടുക്കണമെന്നാണ് ആവശ്യം. എന്നാല്‍ സ്ഥലം വില്‍ക്കുന്നതിനെക്കുറിച്ച് ഒരിക്കലും അനീഷും ആര്യയും ചിന്തിച്ചിരുന്നില്ല. മൂന്ന് സെന്റായി വിട്ടുനല്‍കില്ലെന്നും പത്ത് സെന്റ് മാര്‍ക്കറ്റ് വിലയ്ക്ക് വേണമെങ്കില്‍ നല്‍കാമെന്നും ദമ്പതികള്‍ പറഞ്ഞു. എന്നാല്‍ അക്രമി സംഘം ഇത് സ്വീകാരിച്ചില്ല. ഇതോടെ സംഘം തൊട്ടടുത്ത ദിവസം അനീഷിന്റെ അനുവാദമില്ലാതെ സ്ഥലത്ത് അതിക്രമിച്ച് കയറി വിളക്ക് വച്ചു.
തന്റെ ഭൂമിയില്‍ അനുവാദമില്ലാതെ കയറിയത് ചൂണ്ടിക്കാട്ടി അനീഷ് ഫെബ്രുവരി പതിമൂന്നാം തീയതി പേട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എതിര്‍കക്ഷികള്‍ക്ക് വക്കീല്‍ നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ വീണ്ടും സംഘം അതിക്രമച്ചു കയറി വിളക്കുവച്ചു. സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ഗേറ്റ് സ്ഥാപിക്കാന്‍ അനീഷും ആര്യയും സ്ഥലത്തെത്തിയപ്പോഴാണ് സംഘം ഇവര്‍ക്ക് നേരെ ആക്രമണമഴിച്ചുവിട്ടത്.
തെളിവിനായി വീഡിയോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അക്രമി സംഘം അനീഷിനെയും ആര്യയെയും പിടിച്ചുതള്ളുകയും മര്‍ദിക്കുകയും ചെയ്തു. സംഭവത്തില്‍ പേട്ട പൊലീസ് കേസെടുത്തു.
Couple beaten up in Thiruvananthapuram for not giving land to build temple
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





