ഏകമകള്‍ കാമുകനൊപ്പം ഒളിച്ചോടി, മകളെ മൃതദേഹം കാണിക്കരുതെന്ന് ആത്മഹത്യാ കുറിപ്പെഴുതിവച്ച് സൈനികനും ഭാര്യയും ജീവനൊടുക്കി
|
കൊല്ലം: ഏകമകള്‍ കാമുകനൊപ്പം ഒളിച്ചോടി പോയതില്‍ മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി. കൊല്ലം പാവുമ്പ സ്വദേശി ഉണ്ണികൃഷ്ണ പിള്ള (52)യും ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. അമിതമായി ഗുളിക കഴിച്ചാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. മകളെ മൃതശരീരം കാണിക്കരുതെന്ന് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ദമ്പതികളുടെ ഏകമകള്‍ കാമുകനൊപ്പം ഒളിച്ചോടിയത്. മകള്‍ പോയതിനുശേഷം ദമ്പതികള്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇക്കാര്യം ബന്ധുക്കളോടും പറഞ്ഞിരുന്നു. വെള്ളിയാഴ്ചയാണ് ദമ്പതികളെ അമിതമായ അളവില്‍ ഗുളിക കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. അന്ന് തന്നെ ബിന്ദു മരിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെഉണ്ണികൃഷ്ണ പിള്ളയും മരിച്ചു. ഉണ്ണികൃഷ്ണ പിള്ള വൃക്കരോഗിയാണ്.
മകളുടെ പ്രണയം ദമ്പതികള്‍ ആദ്യമേ എതിര്‍ത്തിരുന്നു. എന്നാല്‍ ഇതുവകവയ്ക്കാതെ പെണ്‍കുട്ടി കാമുകനൊപ്പം പോകുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





