22
Mar 2025
Mon
22 Mar 2025 Mon
atm

കാഞ്ഞങ്ങാട്: ബാങ്ക് എ.ടി.എം കാര്‍ഡിന്റെ പിന്‍ നമ്പര്‍ മാറാനെത്തിയ ദമ്പതികള്‍ക്ക് എ.ടി.എമ്മില്‍നിന്ന് ലഭിച്ചത് 20,000 രൂപ. (Couple who went to change their PIN received Rs 20,000 from ATM) പണം തങ്ങളുടേതല്ലെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് പൊലീസിനെ ഏല്‍പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അജാനൂര്‍ ഇട്ടമ്മലിലെ പെയിന്റിങ് തൊഴിലാളി അയ്യൂബിനും ഭാര്യ ഫരീദക്കുമാണ് പണം കിട്ടിയത്. ഹോസ്ദുര്‍ഗ് ടി.ബി റോഡിലെ എസ്.ബി.ഐയുടെ പ്രധാന ബ്രാഞ്ചിനോടുചേര്‍ന്നുള്ള എ.ടി.എം കൗണ്ടറിലാണ് സംഭവം.

ഫരീദയാണ് പിന്‍ നമ്പര്‍ മാറാനായി കൗണ്ടറിലെത്തിയത്. ആ സമയത്താണ് കൗണ്ടറില്‍ പണം കണ്ടത്. ഭര്‍ത്താവിന്റെ അക്കൗണ്ടില്‍നിന്ന് വന്ന പണമാണെന്ന് കരുതി ഫരീദ പണമെടുത്തു.

എന്നാല്‍, അക്കൗണ്ട് ബാലന്‍സ് പരിശോധിച്ചപ്പോള്‍ പണം തങ്ങളുടേതല്ലെന്ന് മനസ്സിലായി. ഞായറാഴ്ചയായതിനാല്‍ ബാങ്ക് തുറന്നിരുന്നില്ല. ഇതിനെ തുടര്‍ന്ന് പണം തൊട്ടടുത്ത ഹോസ്ദുര്‍ഗ് പൊലീസില്‍ ഏല്‍പിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക