29
Sep 2023
Thu
29 Sep 2023 Thu

നെടുമ്പാശേരി കുറുമശേരിയില്‍ ദമ്പതികളെയും മകനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പാട്ട് പറമ്പില്‍ ഗോപി, ഭാര്യ ഷീല, മകന്‍ ഷിബിന്‍ എന്നിവരാണ് മരിച്ചത്. രാവിലെയാണ് മൂവരേയും വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. ഷിബിന്റെ സാമ്പത്തിക ഇടപാടുകളാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദേശത്തേക്ക് ആളുകളെ ജോലിക്ക് കൊണ്ടുപോകുന്നതിനായി ഷിബിന്‍ നിരവധി ആളുകളില്‍ നിന്നും പണം വാങ്ങിയിരുന്നു. ശേഷം മറ്റൊരു ഏജന്റിന് പണം കൈമാറിയിരുന്നു. എന്നാല്‍ ആളുകളെ കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല. പണം നഷ്ടമാവുകയും ചെയ്തു. നിരവധിയാളുകള്‍ ഷിബിനു നല്‍കിയ പണം തിരികെ ആവശ്യപ്പെട്ട് ഇവരെ സമീപിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.