പോലീസ് ചികില്‍സയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഇവിടുത്തെ ഡോക്ടര്‍ വന്ദന ദാസിനെ കുത്തിക്കൊന്ന പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി. വിധി മറ്റന്നാള്‍ പറയും. പ്രതിക്കെതിരേ കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കുടുവട്ടൂര്‍ സ്വദേശിയായ സന്ദീപ് സ്‌കൂള്‍ അധ്യാപകനാണ്.
|
കേസില്‍ 70 ല്‍ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കിയിരുന്നു. 2023 മെയ് 10ന് പുലര്‍ച്ചെയാണ് ഡോക്ടര്‍ക്കെതിരേ ആക്രമണമുണ്ടായ്ത. കാലിന് പരിക്കേറ്റ നിലയില്‍ പൂയപ്പള്ളി പോലീസ് ആണ് സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചത്.
ഇതിനിടെ പ്രകോപിതനായ പ്രതി പരിശോധന മുറിയില്‍ ഉണ്ടായിരുന്ന സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി ആക്രമണം തുടങ്ങി. പോലീസുകാരെ അടക്കം ആക്രമിച്ചു. ഈ കത്രിക കൊണ്ട് പ്രതി വന്ദനയെ നിരന്തരം കുത്തുകയായിരുന്നു. സ്‌കൂള്‍ അധ്യാപകനായിരുന്നു സന്ദീപ്. സംഭവദിവസം ഇയാള്‍ അസഭ്യം പറയുകയും അക്രമാസക്തനാവുകയും ചെയ്തതോടെയായിരുന്നു പോലീസ് ഇയാളെ പിടികൂടിയതും ആശുപത്രിയിലെത്തിച്ചതും.
ALSO READ: ഡോ. വന്ദന ദാസ് കൊലപാതകം: പൊലീസിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ




