കോഴിക്കോട്: എഡിജിപി എ ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിൽ തെറ്റില്ലെന്നും ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും പറഞ്ഞ സ്പീക്കർ എ എൻ ഷംസീറിനെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മഹാത്മാഗാന്ധി വധത്തിന്റെ പേരില്‍ നിരോധിക്കപ്പെട്ട സംഘടനയാണ് ആർഎസ്എസ് എന്ന് ബിനോയ് വിശ്വം ഷംസീറിനെ ഓര്‍മിപ്പിച്ചു. ആർഎസ്എസിനെ എന്തു പ്രത്യേകതയാണുള്ളതെന്ന് ചോദിച്ച ബിനോയ് വിശ്വം ഷംസീറിന്റെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും വിമർശിച്ചു.
|
ഗാന്ധി വധത്തില്‍ നിരോധിക്കപ്പെട്ട സംഘടന പ്രധാനപ്പെട്ടതെന്ന് പറയുമ്പോള്‍, ആ പ്രാധാന്യം എന്താണെന്ന ചോദ്യമുണ്ടാവുന്നു. ഷംസീറിനെപ്പോലെയൊരാള്‍ ആ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു. പ്രസ്താവന ഒരുപാട് ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കിയെന്നും ബിനോയ് വിശ്വം പറഞ്ഞു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


