എല്‍ഡിഎഫിന് തുടര്‍ഭരണം അവകാശപ്പെട്ട് പന്തയത്തില്‍ തോറ്റ സിപിഐഎം ബ്രാഞ്ച് മെംബര്‍ വാക്കുപാലിക്കാന്‍ കറവപ്പശുവിനെ ലീഗ് പ്രവര്‍ത്തകന് കൈമാറി. മലപ്പുറം നിറമരുതൂര്‍ പത്തമ്പാട് സ്വദേശി മഹേഷ് ആണ് തന്റെ ആറ് കറവപ്പശുക്കളില്‍ ഒന്നിനെ ലീഗുകാരനായ കുന്നത്ത് മുസ്തഫയ്ക്കു കൈമാറിയത്. ക്ഷീരകര്‍ഷകരായ ഇരുവരും വോട്ടെടുപ്പിന് മുമ്പു തന്നെ പന്തയത്തിലേര്‍പ്പെട്ടിരുന്നു.
|
വോട്ടെണ്ണലിനു പിന്നാലെ മഹേഷ് മുസ്തഫയെ ഫോണില്‍ വിളിച്ച് പശുവിനെ കൊണ്ടുപോകാമെന്നു പറഞ്ഞു. മഹേഷിന്റെ വീട്ടിലെത്തിയ മുസ്തഫയോട് തൊഴുത്തിലെ ഇഷ്ടപ്പെട്ട പശുക്കളിലൊന്നിനെ തിരഞ്ഞെടുക്കാനാണ് മഹേഷ് ആവശ്യപ്പെട്ടത്. നാലുവയസ്സുള്ള കറവപ്പശുവിനെയാണ് മുസ്തഫ തിരഞ്ഞെടുത്തത്. 70,000 രൂപ വിലവരും ഈ പശുവിന്. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചാല്‍ മുസ്തഫയുടെ പശുവിനെ മഹേഷിന് ലഭിക്കുമായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





