21
Feb 2023
Mon
21 Feb 2023 Mon

അഗര്‍ത്തല: ത്രിപുരയില്‍ സിപിഐഎം പ്രവര്‍ത്തകനെ ബിജെപി പ്രവർത്തകർ തല്ലിക്കൊന്നു. ഖോവായ് ജില്ലയിലെ തെലിയമുറ ബഗന്‍ബസാറില്‍ ദിലീപ് ശുക്ല ദാസ് (55) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി നേതാവും ഗ്രാമപഞ്ചായത്ത് പ്രധാനുമായ കൃഷ്ണ കമല്‍ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച്ചയാണ് ദിലീപിനെ കൃഷ്ണ കമല്‍ദാസ് അടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ടൗണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങവേ പിതാവിനെ ബിജെപിക്കാര്‍ ആക്രമിക്കുകയായിരുന്നുവെന്ന് ദിലീപിന്റെ മകന്‍ ബിശ്വജിത് ദാസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ദിലീപ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

എന്നാല്‍ കൊലപാതകം വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണെന്നാണ് പൊലീസ് ഭാഷ്യം. സംഭവത്തിന് രാഷ്ട്രീയ നിറം നല്‍കേണ്ടതില്ലെന്നും ഖോവായ് ജില്ലാ പൊലീസ് സൂപ്രണ്ട് രതി രഞ്ജന്‍ ദേബ്‌നാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൃതദേഹം പാര്‍ട്ടി ഓഫീസില്‍ വിട്ടുകൊടുക്കാതിരുന്ന പൊലീസ് നടപടി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വിലാപയാത്രയും പൊലീസ് തടഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ്.