13
May 2026
Wed
13 May 2026 Wed
ED compensate Car driver which attacked by CPIM workers during raid

സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടില്‍ പരിശോധനയ്‌ക്കെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി)ഉദ്യോഗസ്ഥര്‍ മടങ്ങി. എട്ട് മണിക്കൂറോളം നീണ്ട പരിശോധനയ്ക്കും മൊഴിയെടുപ്പിനും ശേഷമാണ് ഇ ഡി സംഘം മടങ്ങിയത്. തിരുവനന്തപുരത്തിനു പുറമേ കോഴിക്കോട്ടും കണ്ണൂരിലും കൊച്ചിയിലും ആലുവയിലും ബംഗളുരുവിലും ഇഡിയുടെ റെയ്ഡ് നടന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരത്ത് റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരുടെ വാഹനം സിപിഐഎം പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. വാഹനം വളഞ്ഞിട്ടായിരുന്നു അതിക്രമം. കല്ലും ഇഷ്ടികയും എറിഞ്ഞ് വാഹനത്തിന്റെ ഗ്ലാസുകളെല്ലാം ഇവര്‍ തകര്‍ത്തു. ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറും കുപ്പിയേറും ഉണ്ടായി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെ പാര്‍ട്ടി നേതാക്കള്‍ തടഞ്ഞു. പാര്‍ട്ടി ഓഫിസില്‍ കയറാന്‍ അനുവദിക്കില്ലെന്നും വാഹനം ആക്രമിച്ചവരെക്കുറിച്ചുള്ള വിവരം പോലീസ് കൈമാറട്ടെയെന്നും നേതാക്കള്‍ പറഞ്ഞു. ഇതോടെ 10 പേരുടെ ചിത്രങ്ങള്‍ പോലീസ് പാര്‍ട്ടി നേതാക്കള്‍ക്കു കൈമാറിയിട്ടുണ്ട്.

മുഖ്യമന്ത്രി വി ഡി സതീശന്റേത് ഉള്‍പ്പെടെയുള്ള ഫ്ളക്സ് ബോര്‍ഡുകളും സിപിഐഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചു. ഇ ഡി സംഘം മടങ്ങിയതിന് പിന്നാലെ പിണറായി വിജയന്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പരിശോധന ചിലര്‍ക്ക് മനസംതൃപ്തി നല്‍കുന്നുണ്ട്. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്ക് എന്നും പിണറായി വിജയന്‍ പറഞ്ഞു.
പിണറായി വിജയന്റെ തലസ്ഥാനത്തെ വാടകവീട്, കണ്ണൂരിലെ വീട്, മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്, സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ കൊച്ചിയിലെ വീട്, ആലുവയിലെ സിഎംആര്‍എല്‍ ഓഫിസ്, ബംഗളൂരുവിലെ എക്‌സാലോജിക് ഓഫിസ്, ശശിധരന്‍ കര്‍ത്തയുമായി ബന്ധപ്പെട്ട മറ്റു രണ്ടിടങ്ങള്‍ ഉള്‍പ്പെടെ 14 ഇടങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത്.

ALSO READ: ഹമാസിന്റെ പുതിയ സേനാ മേധാവിയെയും വധിച്ചെന്ന് ഇസ്രായേല്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക