27
May 2026
Wed
27 May 2026 Wed
Home minister Ramesh Chennithala says no information about ED Raid

പ്രതിപക്ഷ നേതാവിന്റെ തിരുവനന്തപുരത്തെ വസതിയിലടക്കം സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ ഇഡി നടത്തിയ പരിശോധനയെക്കുറിച്ച് മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇഡിക്കെതിരെ ഉണ്ടായത് ആസൂത്രിത ആക്രമണമാണെന്നും ആക്രമണം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആളുകള്‍ കൂടിയപ്പോള്‍ ക്രമസമാധാന പരിപാലനത്തിനാണ് പോലീസ് ഇടപെട്ടത്. പോലീസ് സമയോചിതമായി ഇടപെട്ടുവെന്നും പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റെയ്ഡ് മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ പോലീസ് അക്രമം പ്രതിരോധിക്കാമായിരുന്നു.

പ്രകടനം നടത്തുന്നതിന് എതിരല്ലെന്നു വ്യക്തമാക്കിയ ചെന്നിത്തല നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. എല്ലാത്തിനും പരിധി ഉണ്ട്. ഇനിയും പ്രതികളെ പിടികൂടാന്‍ ഉണ്ട്. നിയമവാഴ്ച തകര്‍ക്കാന്‍ രണ്ട് ദിവസമായി നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ഇഡി വാഹനം ആക്രമിച്ച ആറുപേര്‍ക്കെതിരേ കേസ്; ഏതാനും പേര്‍ പിടിയില്‍