29
Feb 2023
Sat
29 Feb 2023 Sat

കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് സിപിഐഎം വാർഡ് മെമ്പറുടെ ഭീഷണി സന്ദേശം. കണ്ണൂർ മയ്യിൽ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സുചിത്രയുടെ വാട്ട്സ്ആപ്പ് സന്ദേശമാണ് പുറത്തുവന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഴുവൻ ആളുകളും ജാഥയിൽ പങ്കെടുക്കണമെന്നായിരുന്നു വാട്ട്സ്ആപ്പ് സന്ദേശം. ജാഥയിൽ പങ്കെടുക്കാത്തവർക്ക് അടുത്ത മാസം മുതൽ തൊഴിലുറപ്പ് പണി നൽകണോ എന്ന കാര്യം അപ്പോൾ ചിന്തിക്കാം എന്ന് സന്ദേശത്തിൽ പറയുന്നു. തൊഴിലാളികളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ഭീഷണി സന്ദേശമയച്ചത്. ബുധനാഴ്ച്ച കണ്ണൂർ തളിപറമ്പിൽ നടന്ന ജാഥയിൽ പങ്കെടുക്കാനായിരുന്നു നിർദേശം.

‘നാളെ ഗോവിന്ദൻ മാഷുടെ ജാഥയുടെ പരിപാടി രാവിലെ തളിപ്പറമ്പിലാണ്. മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളും അതിൽ പങ്കെടുക്കണം. പണിയുള്ള വാർഡിലെല്ലാം പണി ലീവാക്കിയാണ് പോകുന്നത്. ആരും ഒഴിഞ്ഞുപോകരുത്. വരാൻ പറ്റാത്ത ആൾക്കാരുണ്ടെങ്കിൽ എന്നെ വിളിക്കാ. ഞാൻ അവരോട് അതിനുള്ള ഉത്തരം തന്നേക്കാം. അല്ലാതെ, പരിപാടിക്കൊന്നും പോകാത്ത ആൾക്കാരാണെങ്കിൽ അടുത്ത പണിന്റെ കാര്യം അന്നേരം നമ്മൾ ചിന്തിക്കാ’- എന്നായിരുന്നു ഭീഷണി സന്ദേശം.

കഴിഞ്ഞ ബുധനാഴ്ചയാണ് തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ യാത്രയ്ക്ക് സ്വീകരണം നൽകിയത്. ഇതിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച വൈകീട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് സന്ദേശം അയച്ചത്. ശബ്ദസന്ദേശം പുറത്തായതിനു പിന്നാലെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് പിരിച്ചുവിട്ടിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക