26
Jun 2024
Sat
26 Jun 2024 Sat

കോട്ടയം ചിങ്ങവനം പോലീസ് സ്‌റ്റേഷിലെ സിപിഒമാര്‍ പാര്‍ക്കിങ്ങിനെ ചൊല്ലി തമ്മിലടിച്ചു. തലയ്ക്കടിയേറ്റ ഒരു സിവില്‍ പോലീസ് ഓഫിസറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിവില്‍ പോലീസ് ഓഫിസര്‍മാരായ സുധീഷും ബോസ്‌കോയുമാണ് അടിപിടി കൂടിയത്. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി ഇരുവരും വഴക്ക് കൂടുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. തലയ്ക്കു പരിക്കേറ്റ ബോസ്‌കോയാണ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തു ഉത്തരവിറങ്ങുകയും ചെയ്തു. നിയമപാലകരുടെ തമ്മിലടി പോലീസിന് തന്നെ നാണക്കേടായി.