1,200ാം മത്സരത്തില്‍ ഗോളും അസിസ്റ്റുമായി തിളങ്ങി ക്രിസ്റ്റ്യാനോ; അല്‍ നസറിന് ഉജ്വല വിജയവും| Aatch Video
|
റിയാദ്: കരിയറിലെ 1,200ാം പ്രഫഷനല്‍ മത്സരത്തില്‍ ഗോളും അസിസ്റ്റുമായി നിറഞ്ഞ് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗില്‍ അല്‍ റിയാദിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ ഉജ്വലഫോമില്‍ കളിച്ച റോണോയുടെ സഹായത്തില്‍ അല്‍ നസറിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അല്‍ നസറിന്റെ ജയം. ഗോളും അസിസ്റ്റും കൂടാതെ നിരവധി ഗോള്‍ ശ്രമവും ഓണ്‍ ടാര്‍ഗറ്റ് ശ്രമവും റൊണാള്‍ഡോയില്‍നിന്നുണ്ടായി. ഈ സീസണില്‍ റൊണാള്‍ഡോയുടെ 30 മത്തെ ഗോളാണിത്.
ബ്രസീല്‍ താരം ആന്‍ഡേഴ്‌സണ്‍ ടലിസ്‌ക ഇരട്ട ഗോളും നേടി. സാദിയോ മാനേയുടെ അസിസ്റ്റില്‍ ക്രിസ്റ്റ്യാനോയാണ് മത്സരത്തിന്റെ 31ാം മിനിറ്റില്‍ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ (45+3) ഒട്ടാവിയോ ലീഡ് ഉയര്‍ത്തി. ഗോളിന് വഴിയൊരുക്കിയത് ക്രിസ്റ്റ്യാനോയും. 67, 90+4 മിനിറ്റുകളിലായിരുന്നു ടലിസ്‌കയുടെ ഗോളുകള്‍. 68ാം മിനിറ്റില്‍ ആന്ദ്രെ ഗ്രെ അല്‍ റിയാദിനായി ആശ്വാസ ഗോള്‍ കണ്ടെത്തി. നിലവില്‍ 16 മത്സരങ്ങളില്‍നിന്ന് 37 പോയന്റുമായി സൗദി ലീഗില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസ്ര്‍. 44 പോയന്റുമായി അല്‍ ഹിലാലാണ് ഒന്നാമത്. ഇത്രയും മത്സരങ്ങള്‍ കളിച്ച അല്‍ തആവുന്‍ 31 പോയിന്റുമായി മൂന്നാമതും ഉണ്ട്.
Otávio scores & Ronaldo assists 🤝🤩 pic.twitter.com/2rCX9iq2bP
— AlNassr FC (@AlNassrFC_EN) December 8, 2023


