21
Jun 2023
Wed
21 Jun 2023 Wed

ലിസ്ബണ്‍: അന്താരാഷ്ട്ര ഫുട്‌ബോളില്‍ 200 മത്സരം കളിക്കുന്ന ആദ്യ കളിക്കാരനായി പോര്‍ച്ചുഗീസിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അന്താരാഷ്ട്ര ഫുട്‌ബോളില്‍ 200 മത്സരം പൂര്‍ത്തിയാക്കുന്ന ആദ്യപുരുഷ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ ഐസ്ലാന്‍ഡിനെതിരെ കളത്തിലിറങ്ങിയ താരം ഗിന്നസ് റെക്കോര്‍ഡിനും അര്‍ഹനായി. മത്സരത്തില്‍ ക്രിസ്റ്റ്യാനോ നേടിയ ഏക ഗോളിന് ഐസ്‌ലാന്‍ഡിനെ തോല്‍പ്പിച്ചു. മത്സരത്തിന്റെ അധിക സമയത്തായിരുന്നു ഗോള്‍. അന്താരാഷ്ട്ര ഫുട്‌ബോളില്‍ കൂടുതല്‍ ഗോള്‍ സ്വന്തമാക്കിയ താരമെന്ന റെക്കോര്‍ഡും ക്രിസ്റ്റ്യാനോയ്ക്കാണ്. 123 തവണയാണ് താരം പോര്‍ച്ചുഗലിനായി വലകുലുക്കിയത്.