21
Dec 2023
Sun
21 Dec 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: 54 ഗോളുമായി 2023ല്‍ കൂടുതല്‍ ഗോള്‍നേടിയ താരമായി പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ലോക ഫുട്‌ബോളിലെ യുവതാരങ്ങളെയടക്കം മറികടന്നാണ് റൊണാള്‍ഡോ ഈ നേട്ടത്തിലെത്തിയത്. പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയും ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലീഷ് താരം ഹാരി കെയ്‌നിനുമാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഇരുവരും 52 ഗോളുകളാണ് ഈ വര്‍ഷം അടിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വെ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലന്‍ഡ് 50 ഗോളുകളുമായി മൂന്നാം സ്ഥാനത്തെത്തി.

ഈ വര്‍ഷത്തെ അവസാന മത്സരത്തിലും അല്‍ നസറിനായി ഗോള്‍നേടിയാണ് താരം എതിരാളികളില്ലെന്ന് വീണ്ടും തെളിയിച്ചത്. ഇന്നലെ രാത്രി കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സ്റ്റിയില്‍ നടന്ന സൗദി പ്രോലീഗില്‍ അല്‍ തആവൂണ്‍ എഫ്.സിക്കെതിരെ ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് റോണോയുടെ അല്‍ നസര്‍ വിജയിച്ചത്. ഐമറിക് ലപ്പോര്‍ട്ട, മാര്‍സലോ ബ്രൊസോവിച്ച്, ഒട്ടാവിയോ എന്നിവരും സ്‌കോര്‍ചെയ്തു. അഷ്‌റഫ് മഹ്ദൂയിയാണ് തആവൂനിനായി ആശ്വാസഗോള്‍ കണ്ടെത്തിയത്.

അടുത്തവര്‍ഷം യൂറോ കപ്പ് വരാനിരിക്കെ സൂപ്പര്‍താരത്തിന്റെ മികച്ച ഫോം പോര്‍ച്ചുഗലിനും പ്രതീക്ഷ നല്‍കുന്നതാണ്. നിലവില്‍ പ്രോലീഗില്‍ 19 മത്സരങ്ങളില്‍ നിന്നായി അല്‍ നസര്‍ 46 പോയന്റുമായി രണ്ടാമതാണ്. 53 പോയന്റുള്ള അല്‍ഹിലാലാണ് തലപ്പത്ത്. കരിയറിലിതുവരെ 873 ഗോളാണ് അല്‍ നസര്‍ ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.

സൗദി പ്രോ ലീഗിലെ ഗോള്‍ഡന്‍ ബൂട്ട് പട്ടികയിലും ക്രിസ്റ്റ്യാനോ തന്നെയാണ് ഏറ്റവും മുന്നിലുള്ളത്. ലീഗില്‍ കളിച്ച 19 മത്സരങ്ങളില്‍ നിന്ന് 20 ഗോളുകളാണ് താരം അടിച്ചത്. ഗോളടിപ്പിക്കുന്നതിലും താരം ഒട്ടും പിന്നിലായിരുന്നില്ല. 9 ഗോളുകള്‍ക്കാണ് ഈ സീസണില്‍ ക്രിസ്റ്റ്യാനോ അസിസ്റ്റ് ചെയ്തത്.

2023ല്‍ 59 മല്‍സരങ്ങളില്‍ നിന്നാണ് ക്രിസ്റ്റ്യാനോ 54 ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. പോര്‍ച്ചുഗല്‍ ടീമിനായി ഈ വര്‍ഷം 9 മല്‍സരങ്ങള്‍ കളിച്ച ക്രിസ്റ്റ്യാനോ 10 ഗോളുകളും നേടി. 2023ല്‍ 44 മല്‍സരങ്ങളില്‍ നിന്ന് 28 ഗോളുകളാണ് മെസി നേടിയത്. അതില്‍ 11 ഗോളുകള്‍ ഇന്റര്‍ മയാമിക്ക് വേണ്ടിയും.

Cristiano Ronaldo is set to end the year as the world’s top goal scorer after scoring his 54th goal of 2023 in Al Nassr’s 4-1 victory at Al Taawoun in the Saudi Pro League on Saturday.The Portugal forward’s 54 goals in official competitions for club and country came in 59 matches to beat out Bayern Munich’s Harry Kane and Paris Saint-Germain’s Kylian Mbappé (52) as well as Manchester City star Erling Haaland (50). None of the leading contenders will play again in 2023.