റിയാദ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജീവിത പങ്കാളി ജോര്‍ജ്ജിനാ റൊഡ്രിഗസും വേര്‍പിരിയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായി ജോര്‍ജ്ജിനാ റൊഡ്രിഗസ്. വിഢികള്‍ അത് വിശ്വസിക്കും എന്നാണ് മോഡലും റോണോയുടെ പങ്കാളിയുമായ ജോര്‍ജ്ജിനാ വ്യക്തമാക്കിയത്.ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടെന്നും ജോര്ജ്ജിനയുടെ സ്വഭാവത്തില്‍ റൊണാള്‍ഡോ അസംതൃപ്തനാണെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അടുത്തിടെ പോര്‍ച്ചുഗലിലെ ഒരു ടിവി ഷോയിലും ഇരുതാരങ്ങള്‍ വേര്‍പിരിയുന്നൂ എന്ന തരത്തില്‍ ചര്‍ച്ച നടന്നിരുന്നു. ദീര്‍ഘകാലമായി ഒരു മിച്ച് കഴിയുന്ന ഇരുവര്‍ക്കും നാല് മക്കളുണ്ട്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഒരു വരിയിലാണ് ജോര്‍ജ്ജിനാ ആരാധകര്‍ക്ക് മറുപടി നല്‍കിയത്. അസൂയയുള്ളവന് കിംവദന്തി കണ്ടുപിടിക്കുന്നു അത് ഗോസിപ്പായി പ്രചരിപ്പിക്കുന്നു വിഡ്ഢി അത് വിശ്വസിക്കുന്നു-ഇങ്ങനെയാണ് ജോര്ജ്ജിനയുടെ മറുപടി.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





