പഠനത്തിലും പാഠ്യേതര കാര്യങ്ങളിലും കഴിവ് തെളിയിച്ച സ്കൂൾ വിദ്യാർഥികൾക്കു കേന്ദ്ര സർക്കാരിൻ്റെ ടാലൻ്റ് സെർച്ച് സ്കോളർഷിപ്പ്. പരമ്പരാഗത കലകളിലേർപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്കും ഇതിന് അപേക്ഷിക്കാം. കേന്ദ്ര സാംസ്കാരിക മന്ത്രാലയം കൾചറൽ ടാലന്റ് സേർച് സ്കോളർഷിപ്പുകൾ നൽകുന്നത്.
|
സംഗീതം, നൃത്തം, നാടകം, ചിത്രകല, ശിൽപകല, കരകൗശലം, സാഹിത്യരൂപങ്ങൾ എന്നിവ പരിഗണിക്കും.
പ്രായം 10–14 വയസ്സ്. (ജനനം 2010 ജൂലൈ ഒന്നിനു മുൻപോ 2014 ജൂൺ 30നു ശേഷമോ ആകരുത്).
സെന്റർ ഫോർ കൾചറൽ റിസോഴ്സസ് ആൻഡ് ട്രെയ്നിങ് (സിസിആർടി) ആണു പദ്ധതി നടത്തുന്നത്.
ആനുകൂല്യങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവർക്ക്
3,600 രൂപ സ്കോളർഷിപ്പും ട്യൂഷൻ ഫീസും അടക്കം പ്രതിവർഷം 9,000 രൂപ 2 വർഷത്തേക്കു ലഭിക്കും. തൃപ്തികരമായ പ്രകടനംവഴി അർഹത നേടുന്നവർക്കു സർവകലാശാലാബിരുദം നേടുന്നതുവരെ പുതുക്കി നൽകാനും വ്യവസ്ഥയുണ്ട്.
20 വയസ്സു വരെ മാത്രമേ സഹായം ലഭിക്കൂ.
വിദ്യാർത്ഥികൾക്കുള്ള ടെസ്റ്റും അഭിമുഖവും നിർദിഷ്ട കേന്ദ്രങ്ങളിൽ നവംബർ മുതൽ നടത്തും. സാഹിത്യമൊഴികെയുള്ള മേഖലകളിൽ, കുട്ടികൾക്കു 3 വർഷത്തെ പരിചയമുണ്ടെന്നു ഗുരുക്കന്മാർ ഉറപ്പുവരുത്തണം. ഒരു ഗുരുവിന്റെ/ സ്ഥാപനത്തിന്റെ കീഴിലെ 3 പേരെ മാത്രമേ പരിഗണിക്കൂ.
2024–25 വർഷത്തെ സ്കോളർഷിപ്പിന് പൂരിപ്പിച്ച അപേക്ഷ, ഫോട്ടോയും നിർദിഷ്ടരേഖകളും സഹിതം 31ന് അകം ന്യൂഡൽഹിയിലെത്തിക്കണം.
ആകെ 650 പേർക്കാണ് സ്കോളർഷിപ് നൽകുക.
വിജ്ഞാപനവും അപേക്ഷാഫോമിന്റെ മാതൃകയും വെബ്സൈറ്റിലുണ്ട്.
സിസിആർടിയുടെ ഹൈദരാബാദ് പ്രാദേശിക കേന്ദ്രത്തിൽനിന്നും വിവരങ്ങൾ ലഭിക്കും. ഫോൺ: 040–23117050; [email protected].
അപേക്ഷിക്കാൻ:
ഫോൺ: 011– 25088638, [email protected]; വെബ്: www.ccrtindia.gov.in.
വിജ്ഞാപനം;
Cultural Talent Search Scholarship Scheme for 650 students
Cultural Talent Search Scholarship Scheme for 650 students


