ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ കരതൊട്ടേക്കും. കനത്ത മഴയെത്തുടർന്ന് ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി. ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരത്തും തമിഴ്നാട്ടിലെ വടക്കൻ തീരത്തുമായിരിക്കും മിഷോങ് ചുഴലിക്കാറ്റ് കരതൊടുകയെന്നാണ് കരുതുന്നത്.
|
കനത്ത മഴയും വെള്ളക്കെട്ടുമുണ്ടായതോടെ ചെന്നൈയിലൂടെയുള്ള ട്രെയിൻ സർവീസുകൾ താൽക്കാലികമായി റദ്ദാക്കി. കാറ്റ് കുറയുന്നതുവരെ വീടുകളിൽ തന്നെ തുടരണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ജനങ്ങളോട് ആവശ്യപ്പെട്ടു. ചുഴലിക്കാറ്റിനെ നേരിടുന്നതിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി അദ്ദേഹം കൺട്രോൾ റൂം സന്ദർശിക്കുകയും ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





