17
Aug 2023
Tue
17 Aug 2023 Tue

മദ്യം കൊണ്ടുവരാന്‍ വിസമ്മതിച്ച ദളിത് യുവാവിനെ കുത്തിക്കൊന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മദ്യം കൊണ്ടുവരാന്‍ വിസമ്മതിച്ച ദളിത് യുവാവിന് കുത്തിക്കൊന്നു. ബന്ദയിലെ ജൗരാഹി ഗ്രാമത്തില്‍ ദളിതനായ പ്രേംചന്ദ്ര വീടിന് പുറത്ത് ഇരിക്കുമ്പോഴാണ് സംഭവം നടന്നത്. പ്രതിയായ മേല്‍ജാതിയില്‍പ്പെട്ട രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഗ്രാമത്തില്‍ നിന്നുള്ള രാജു പ്രേംചന്ദ്രയെ സമീപിച്ച് മദ്യം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രേംചന്ദ്ര അത് വിസമ്മതിച്ചു. ഇതോടെ രോഷാകുലനായ രാജ, പ്രേംചന്ദ്രയെ അക്രമിക്കുകയായിരുന്നുവെന്ന് പ്രേംചന്ദ്രയുടെ കുടുംബം പറഞ്ഞു.

രാജു പ്രേംചന്ദ്രയുടെ വയറ്റിലും കഴുത്തിലും കുത്തി. ഗുരുതരമായി പരിക്കേറ്റ പ്രേംചന്ദ്രയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. അതേസമയം രാജുവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പ്രേംചന്ദ്രയുടെ ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. പിന്നീട് പോലീസ് രാജുവിനെ അറസ്റ്റ് ചെയ്തു.

Dalit man stabbed to death in UP’s Banda for refusing to fetch alcohol

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക