‘പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു’; കൂസലില്ലാതെ കലാമണ്ഡലം സത്യഭാമ കോടതിയില്‍
|
തിരുവനന്തപുരം: നടനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെ ജാതിയധിക്ഷേപം നടത്തിയ കേസില്‍ കലാമണ്ഡലം സത്യഭാമ കോടതിയില്‍ ഹാജരായി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ കോടതിയില്‍ ഹാജരായത്. കേസില്‍ സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കോടതിയില്‍ എത്തിയതിന് പിന്നാലെ സത്യഭാമ മാധ്യമങ്ങളോട് പറഞ്ഞു. ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള പരാമര്‍ശത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് ആണ് സത്യഭാമയ്‌ക്കെതിരെ കേസ് എടുത്തത്.
നെടുമങ്ങാട് SC/ST പ്രത്യേക കോടതിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജാരാകാനായിരുന്നു നിര്‍ദേശം. ജാമ്യാപേക്ഷ നല്‍കിയാല്‍ അന്നുതന്നെ തീര്‍പ്പാക്കാനും നെടുമങ്ങാട് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
പരാതിക്കാരനെതിരേ ജാതി അധിക്ഷേപം നടത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തി ഹര്‍ജിക്കാരിയുടെ ഭാഗത്തുനിന്നുണ്ടായി എന്ന് സ്ഥാപിക്കാന്‍ പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷനു കഴിഞ്ഞെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് കെ. ബാബു മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. എന്നാല്‍, കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും സ്ത്രീയാണെന്നതും കണക്കിലെടുത്ത് ഹര്‍ജിക്കാരിയോട് ഒരാഴ്ചയ്ക്കുള്ളില്‍ നെടുമങ്ങാട് പ്രത്യേക കോടതി മുന്‍പാകെ കീഴടങ്ങാനും നിര്‍ദേശിക്കുകയായിരുന്നു.
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer
dancer Sathyabhama appear in court in caste abuse case after Kerala HC denies anticipatory bail


