അധ്യാപകനായ അച്ഛന്‍ നീറ്റ് മോഡല്‍ പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് വാങ്ങിയ മകളെ തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് സംഭവം. കഴിഞ്ഞവര്‍ഷം നടന്ന പത്താം ക്ലാസ് പരീക്ഷയില്‍ 92.60 ശതമാനം മാര്‍ക്ക് വാങ്ങിയ സാധന ഭോന്‍സ്ലെയാണ് നീറ്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനിടെ കൊല്ലപ്പെട്ടത്.
|
നീറ്റ് പരീക്ഷയ്ക്കായി പരിശീലനം തേടുന്ന സാധന കഴിഞ്ഞ ദിവസം നടന്ന മോഡല്‍ പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്കാണ് വാങ്ങിയത്. ഇതില്‍ കുപിതനായ അച്ഛന്‍ ധോണ്ടിറാം ഭോന്‍സ്ലെ മകളെ വടിക്ക് അടിക്കുകയായിരുന്നു. നിരന്തരമായ അടിയേറ്റ് ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
തലയ്‌ക്കേറ്റ പരിക്കേറ്റതാണ് കുട്ടിയുടെ മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ അമ്മയാണ് സംഭവത്തില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ALSO READ: ബിജെപി എംഎല്‍എയ്ക്കായി ട്രെയിനിലെ സീറ്റ് മാറിക്കൊടുക്കാത്തതിന് യുവാവിന് ക്രൂരമര്‍ദ്ദനം


