ബിജെപി എംഎല്‍എയ്ക്കായി ഡല്‍ഹി-ഭോപാല്‍ വന്ദേഭാരത് ട്രെയിനിലെ സീറ്റ് മാറിക്കൊടുക്കാത്തതിന് യുവാവിന് ക്രൂരമര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. ഝാന്‍സിയിലെ ബിജെപി എംഎല്‍എ രാജീവ് സിങ് കുടുംബസമേതം സഞ്ചരിക്കവെയാണ് സീറ്റ് മാറിയിരിക്കാന്‍ വിസമ്മതിച്ച യാത്രികനെ ക്രൂരമായി മര്‍ദ്ദിച്ചത്.
|
രാജീവ് സിങ് അറിയിച്ചതനുസരിച്ച് ട്രെയിനില്‍ കയറിയ സംഘമാണ് യാത്രക്കാരനെ മര്‍ദ്ദിച്ചത്. ഇടിയേറ്റ് യാത്രികന്റെ മൂക്ക് തകരുകയും രക്തം വാര്‍ന്നൊഴുകുകയും ചെയ്തു.
രാജീവ് സിങ്ങിന്് പിന്നിലും ഭാര്യക്കും കുട്ടിക്കും മുന്നിലുമായാണ് സീറ്റ് ലഭിച്ചിരുന്നത്. ഇതോടെ രാജീവ് സിങ് ഈ യാത്രികനോട് സീറ്റ് മാറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യാത്രികന്‍ ഈ ആവശ്യം നിരാകരിച്ചതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
അതേസമയം രാജീവ് സിങിന്റെ പരാതിയില്‍ മര്‍ദ്ദനമേറ്റ യാത്രക്കാരനെതിരേ പോലീസ് കേസെടുത്തു. ഭാര്യക്കും മകനുമൊപ്പം യാത്ര ചെയ്യവെ സഹയാത്രികന്‍ മോശമായി പെരുമാറിയെന്നാണ് എംഎല്‍എയുടെ പരാതി.
ALSO READ: 11കാരനെ പീഡിപ്പിച്ച ബിജെപി പ്രവര്‍ത്തകന് ജീവപര്യന്തം


