30
Dec 2023
Mon
30 Dec 2023 Mon

ദാവൂദ് ഇബ്രാഹിമിന് കറാച്ചിയില്‍ വിഷബാധയേറ്റു?; ഗുരുതര നിലയിലെന്നും സൂചന

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്ലാമാബാദ്: വിവിധ കേസുകളിലെ കുറ്റവാളിയും ഇന്ത്യ പിടിക്കിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്ത ദാവൂദ് ഇബ്രാഹിമിനെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൂചന. വിഷം ഉള്ളില്‍ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദാവൂദിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദാവൂദിനെ ആശുപത്രിക്കുള്ളില്‍ കര്‍ശന സുരക്ഷയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ആശുപത്രിയിലെ ഉന്നത അധികാരികള്‍ക്കും അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. എന്നാല്‍ ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കളായ അലിഷാ പാര്‍ക്കര്‍, സാജിദ് വാഗ്‌ലെ എന്നിവരില്‍ നിന്ന് കണ്ടെത്താന്‍ മുംബൈ പോലീസ് ശ്രമിക്കുന്നു.

65കാരനായ ദാവൂദ് ഇബ്രാഹിം, ഇന്ത്യന്‍ ഏജന്‍സികള്‍ തേടുന്ന ഏറ്റവും വലിയ കുറ്റവാളികളിലൊരാളാണ്. ഇന്ത്യ വിട്ട അദ്ദേഹം വര്‍ഷങ്ങളായി പാകിസ്താനിലെ കറാച്ചിയിലാണ് കഴിയുന്നത്. കറാച്ചിയിലെ ഡിഫന്‍സ് ഏരിയയിലെ അബ്ദുല്ല ഗാസി ബാബ ദര്‍ഗക്ക് പിന്നിലെ റഹീം ഫാക്കിക്ക് സമീപമാണ് ദാവൂദ് താമസിക്കുന്നതെന്നാണ് വിവരം. ഇന്ത്യയില്‍ നിന്ന് കടന്ന ദാവൂദ് കറാച്ചിയിലാണ് കഴിയുന്നതെന്ന കാര്യം പാക് ഏജന്‍സികള്‍ ഏറെക്കാലമായി നിഷേധിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ദാവൂദ് ഇബ്രാഹിമിന്റെ തലക്ക് എന്‍.ഐ.എ 25 ലക്ഷം വിലയിട്ടിരുന്നു. പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗവുമായി ചേര്‍ന്ന് ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ ദാവൂദ് പദ്ധതിയിട്ടുവെന്നാണ് എന്‍.ഐ.എയുടെ ആരോപണം. മറ്റൊരു അധോലോക നായകനായ ഛോട്ട ഷക്കീലിനെ കണ്ടെത്തുന്നവര്‍ക്ക് 20 ലക്ഷവും ദാവൂദിന്റെ സംഘമായ ഡി കമ്പനിയിലെ മറ്റ് അംഗങ്ങളായ ടൈഗര്‍ മേമന്‍, അനീസ് ഇബ്രാഹിം, ജാവേദ് ചിക്‌ന എന്നിവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം വീതവും എന്‍.ഐ.എ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.

Underworld don Dawood Ibrahim has been hospitalised in Pakistan’s Karachi due to a serious health complication, sources said on Monday. I