30
Feb 2023
Thu
30 Feb 2023 Thu

ചൊവ്വാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ മരിച്ച കോഴിക്കോട് പൂനൂർ സ്വദേശിയുടെ മൃതദേഹം ഇന്നു രാത്രി നാട്ടിലേക്കു കൊണ്ടുപോവും. വട്ടക്കണ്ടി മഠത്തുംപൊയിൽ കോയിക്കൽ താഹിറ(50)യുടെ മൃതദേഹമാണ് വ്യാഴം പ്രാദേശികസമയം രാത്രി ഏഴിന് ഖത്തർ എയർവേസ് വിമാനത്തിൽ നാട്ടിലേക്കു കൊണ്ടുപോവുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച ഹമദ് ആശുപത്രിയിലായിരുന്നു അന്ത്യം. ഖത്തറിൽ ഫാമിലി വിസയിലായിരുന്ന താഹിറയുടെ ഭർത്താവ് ഇപ്പോൾ നാട്ടിലാണ്. മക്കൾ സജ്ജാദ് അലി, സജ്ഫൽ സഞ്ജു. വെള്ളിയാഴ്ച ഞേറപ്പൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക