കൊച്ചി: ഭക്ഷണമാലിന്യം കളയാൻ നെട്ടൂർ കായലിൽ ഇറങ്ങവെ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം നിലമ്പൂർ സ്വദേശി ഫിറോസിന്റെ മകൾ ഫിദ (16) ആണ് മരിച്ചത്. വലയിൽ കുടുങ്ങിയ നിലയിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
|
വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് ഫിദ നെട്ടൂർ കായലിൽ ഒഴുക്കിൽപെട്ടത്. ഭക്ഷണമാലിന്യം കളയാൻ പുഴയിൽ ഇറങ്ങിയപ്പോൾ കാൽ ചളിയിൽ താഴ്ന്ന് വെള്ളത്തിൽ വീഴുകയായിരുന്നു. ഫയർഫോഴ്സും എൻഡിആർഎഫും ചേർന്നു തിരച്ചിലിന് നടത്തിയിരുന്നു.
പനങ്ങാട് സ്‌കൂളിൽ പ്ലസ് വണ്ണിന് പഠിക്കുകയായിരുന്നു ഫിദ. ഒരുമാസം മുൻപാണ് ഇവർ ഇവിടെ വന്ന് താമസം തുടങ്ങിയത്. ഫിറോസിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് ഫിദ. ഫിദയുടെ കാൽ കായലിലെ ചളിയിൽ പൂണ്ട് പോയതുകണ്ട് മാതാവ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അവരും ചളിയിൽ പൂണ്ടു. പിന്നാലെ വന്ന പിതാവ് ബഹളം വച്ച് നാട്ടുകാർ ഓടിക്കൂടിയപ്പോഴായപ്പോഴേക്കും കുട്ടി ഒഴുകി പോവുകയായിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





