28
Jul 2024
Sat
28 Jul 2024 Sat
deadbodies of CPO among two taken out from river in Palakkad

പാലക്കാട് അട്ടപ്പാടി പുതൂർ വരഗാർ പുഴയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ സിപിഒയുടെയും സുഹൃത്തിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. ഇടവാണി പ്രാക്തന ഗോത്ര ഊരുകാരനും അഗളി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസറുമായ സി മുരുകൻ, സുഹൃത്ത് കൃഷ്ണൻ എന്നിവരുടെ മൃതദേഹങ്ങളാണ് പുഴയിൽ നിന്നു കണ്ടെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂലൈ 16 മുതൽ ഇരുവരെയും കാണാതായിരുന്നു. എടവാണിയിൽ നിന്നു ഭൂതയാർ ഊരിലേക്കു പോകുന്നതിനിടെ പുഴ ഇറങ്ങിക്കടക്കാനുള്ള ശ്രമത്തിൽ ഇരുവരും ഒഴുക്കിൽ പെട്ടതാണെന്നാണ് നി​ഗമനം.

നാലു ദിവസമായി ഇരുവരെയും കാണാത്തതിനെ തുടർന്നു ബന്ധുക്കൾ ഇന്നലെ രാവിലെ പുതൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിൽ ആണ് ഊരിൽ നിന്നു മൂന്നു കിലോമീറ്റർ ദൂരെ ചെമ്പവട്ടക്കാട് പുഴയിൽ മരത്തിലും പാറയിലും തങ്ങിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.