ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍(ITR Filing) സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്രസര്‍ക്കാര്‍. ജനുവരി 15 വരെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) അറിയിച്ചു. വൈകിയ പിഴയോടുകൂടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതിയാണ് നീട്ടിയത്. പിഴയില്ലാതെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം നേരത്ത ജെൂലൈ 31ന് അവസാനിച്ചിരുന്നു.
|
വൈകിയ ആദായനികുതി റിട്ടേണുകളും കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്ത് ആവശ്യമെങ്കില്‍ വ്യക്തികള്‍ക്ക് പുതുക്കിയ ഐടിആര്‍ ഫയല്‍ ചെയ്യാമെന്നും സിബിഡിടി അറിയിച്ചു. വ്യക്തികള്‍ക്ക് മാത്രമാണ് ഇതു ബാധകം. ബിസിനസുകള്‍ക്ക് ഈ ആനുകൂല്യമില്ല.
ആദായനികുതി ബാധ്യതയില്ലെങ്കിലും വാര്‍ഷികവരുമാനം പഴയ നികുതി വ്യവസ്ഥപ്രകാരം 2.5 ലക്ഷം രൂപയ്ക്കും പുതിയ നികുതി വ്യവസ്ഥ പ്രകാരം 3 ലക്ഷം രൂപയ്ക്കും മുകളിലാണെങ്കില്‍ നിര്‍ബന്ധമായും റിട്ടേണ്‍ ഫയല്‍ ചെയ്യണം.
റിട്ടേണ്‍ സമര്‍പ്പിക്കാതിരുന്നാല്‍ ആദായ നികുതി ബാധ്യതയില്ലെങ്കിലും നോട്ടീസ് ലഭിക്കും. പിന്നാലെ പിഴയും അടയ്‌ക്കേണ്ടി വരും. ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് പിന്നീട് ബാങ്ക് വായ്പകളും മറ്റും ലഭിക്കാന്‍ തടസ്സം നേരിടും.
പിഴ എത്ര?
വാര്‍ഷിക വരുമാനം 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവര്‍ക്ക് 5,000 രൂപ
വാര്‍ഷിക വരുമാനം 5 ലക്ഷം രൂപയ്ക്ക് താഴെയുള്ളവര്‍ക്ക് 1,000 രൂപ
Deadline for filing income tax returns extended; new date announced


