22
Aug 2025
Sat
22 Aug 2025 Sat
death cause of woman who found dead in forest was electrocution says postmortem report

കോഴിക്കോട്ട് പശുക്കടവ് കോങ്ങാട് മലയില്‍ പശുവിനെ തീറ്റിക്കാന്‍ പോയ വീട്ടമ്മ മരിച്ചത് ഷോക്കേറ്റാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ചൂളപറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയുടെ മരണമാണ് ഷോക്കേറ്റാണെന്ന് വ്യക്തമായത്. വനത്തിനുള്ളിലെ കൊക്കോ തോട്ടത്തില്‍ മരിച്ച നിലയിലാണ് ബോബിയുടെ മൃതദേഹം കണ്ടെത്തിയത്. ബോബിയുടെ മൃതദേഹത്തിന് സമീപം പശുവിനെയും ചത്തനിലയില്‍ കണ്ടെത്തിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബോബിയുടെ കൈയില്‍ ഷോക്കേറ്റതിന്റെ പൊള്ളലുണ്ടായിരുന്നു. രാത്രി വൈകിയിട്ടും ബോബി തിരിച്ചുവരാത്തതിനാല്‍ ഫയര്‍ഫോഴ്‌സും വനംവകുപ്പും കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.

ALSO READ: കൈയും കാലും തല്ലിയൊടിച്ചു, ജീവനോടെ കുഴിച്ചുമൂടുന്നതിന് തൊട്ടുമുമ്പ് യുവാവിന് അപ്രതീക്ഷിത രക്ഷപെടല്‍; ക്വട്ടേഷന്‍ നല്‍കിയത് ഭാര്യ