31
Oct 2025
Fri
31 Oct 2025 Fri
death penalty for 5 for killing mayor and husband

ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ മേയറെയും ഭര്‍ത്താവിനെയും ഓഫിസില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേര്‍ക്ക് വധശിക്ഷ. ചിറ്റൂര്‍ മേയര്‍ കതാരി അനുരാധയെയും ഭര്‍ത്താവ് കതാരി മോഹനെയും കൊന്നകേസിലാണ് ബന്ധുവടക്കം അഞ്ചുപെരെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്. 2015 നവംബര്‍ 17നായിരുന്നു ഇരുവരെയും ചിറ്റൂര്‍ കോര്‍പറേഷന്‍ ഓഫിസില്‍ കയറി കൊലപ്പെടുത്തിയത്.

whatsapp ബുര്‍ഖ ധരിച്ച് ഓഫിസില്‍ കയറി മേയറെയും ഭര്‍ത്താവിനെയും കൊന്ന അഞ്ചുപേര്‍ക്ക് വധശിക്ഷ
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോഹന്റെ അനന്തരവന്‍ ശ്രീറാം ചന്ദ്രശേഖര്‍, ഗോവിന്ദ സ്വാമി ശ്രീനിവാസയ്യ വെങ്കടചലപതി എന്ന വെങ്കടേഷ്, ജയപ്രകാശ് റെഡ്ഡി എന്ന ജയറെഡ്ഡി, മഞ്ജുനാഥ് എന്ന മഞ്ജു, മുനിരത്‌നം വെങ്കടേഷ് എന്നിവരാണ് കേസിലെ പ്രതികള്‍. ബുര്‍ഖ ധരിച്ചെത്തിയായിരുന്നു അക്രമികള്‍ മേയറെയും ഭര്‍ത്താവിനെയും വധിച്ചത്. വെട്ടിയും വെടിവച്ചുമായിരുന്നു കൊലപാതകം.

കുടുംബ വഴക്കാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം വിധിപ്രസ്താവത്തോടനുബന്ധിച്ച് കനത്ത സുരക്ഷയായിരുന്നു പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്. കോടതിക്കുള്ളില്‍ ജീവനക്കാരെ മാത്രമായിരുന്നു പ്രവേശിപ്പിച്ചത്. റാലികളോ ആഘോഷങ്ങളോ പൊതു കൂടിച്ചേരലുകളോ പാടില്ലെന്നും പോലീസ് വിലക്കിയിരുന്നു.

ALSO READ: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ഒരു പിഎഫ്‌ഐ മുന്‍ പ്രവര്‍ത്തകന് കൂടി ജാമ്യം