19
May 2023
Mon
19 May 2023 Mon

ഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയ യുപി സ്വദേശിക്കെതിരെ കേസ്. ഖൊരഖ്പൂര്‍ സ്വദേശി മനോജ് റായ്‌ക്കെതിരെ ലക്‌നൗ പൊലീസാണ് കേസെടുത്തത്. കോണ്‍ഗ്രസ് പാര്‍ട്ടി മീഡിയ കണ്‍വീനര്‍ ലല്ലന്‍ കുമാറിന്റെ ഫോണില്‍ വിളിച്ചായിരുന്നു മനോജ് വധ ഭീഷണി മുഴക്കിയത്. കഴിഞ്ഞ മാര്‍ച്ച് 25 നാണ് കേസിനാസ്പദമായ വധഭീഷണിയുണ്ടായത്. ലല്ലന്‍ കുമാഖിന്റെ ഫോണില്‍ വിളിച്ച മനോജ് രാഹുല്‍ ഗാന്ധിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് അറിയിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഹുല്‍ ഗാന്ധി, നരേന്ദ്രമോദി, യോഗി ആദിത്യനാഥ് അടക്കമുളള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മുമ്പും വധഭീഷണിയുണ്ടായിട്ടുണ്ട്. നേരത്തെ കേരളാ സന്ദര്‍ശനത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കുമെന്ന് ബിജെപി ഓഫീസിലേക്ക് ഭീഷണിക്കത്തെത്തിയിരുന്നു. എറണാകുളം കതൃക്കടവ് സ്വദേശി ജോണിയുടെ പേരിലാണ് കത്തയച്ചത്. പിന്നീടുള്ള അന്വേഷണത്തില്‍ ഇയാള്‍ക്ക് കത്തുമായി ബന്ധമില്ലെന്നും കേസില്‍പ്പെടുത്താനായി അയല്‍വാസിയാണ് കത്തയച്ചതെന്നും വ്യക്തമായി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക