02
Nov 2025
Mon
02 Nov 2025 Mon
death toll rise to 13 in Red Fort car blast

ചെങ്കോട്ടയ്ക്കു സമീപം കാറിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 13 ആയി. 24 പേര്‍ പരിക്കുകളോടെ ചികില്‍സയിലാണ്. റെഡ് ഫോര്‍ട്ട് മെട്രോ സ്‌റ്റേഷനു സമീപം റെഡ് സിഗ്നലില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഹ്യുണ്ടായി ഐ20 കാറാണ് വൈകീട്ട് 6.52ന് പൊട്ടിത്തെറിച്ചത്. ഇതിനു പിന്നാലെ സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങള്‍ക്കു തീ പിടിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശക്തമായ സ്‌ഫോടനമാണ് ഉണ്ടായതെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. 22 വാഹനങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നതായി ഡല്‍ഹി പോലീസ് കമ്മീഷണര്‍ സതീഷ് ഗോല്‍ച പറഞ്ഞു. സ്‌ഫോടനത്തിനു പിന്നാലെ മുംബൈ, കൊല്‍ക്കത്ത, ജയ്പൂര്‍, ഹരിയാന, ഹൈദരാബാദ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം എന്തു തരം സ്‌ഫോടനമാണ് നടന്നതെന്ന് ഇനിയും വ്യക്തമല്ല.

ALSO READ: ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്