03
Mar 2026
Tue
03 Mar 2026 Tue
death toll rises to 787 in Iran

യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രണത്തില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 787 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ നാലാം ദിവസവും ഇറാനു നേരെയുള്ള ആക്രമണം തുടരുകയാണ്. 1039ലേറെ ആക്രമണങ്ങളാണ് ഇറാനില്‍ ഇതിനകം യുഎസും-ഇസ്രായേലും നടത്തിയിട്ടുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം യുഎസിന്റെ ഗള്‍ഫിലെ സൈനിക താവളങ്ങളും ഇസ്രായേലിലെ വിവിധ കേന്ദ്രങ്ങളും ആക്രമിക്കുന്നത് ഇറാനും തുടരുന്നുണ്ട്. ഇറാനിലെ ഇസ് ലാമിക് റവല്യൂഷണറി ഗാര്‍ഗ് കോര്‍സിന്റെ കമാന്‍ഡ്, കണ്‍ട്രോള്‍ കേന്ദ്രങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ആക്രമിച്ചതായി യുഎസ് സൈന്യം അവകാശപ്പെട്ടു. അതേസമയം കുവൈത്തിലെ യുഎസ് സൈനികതാവളത്തിനു നേരെ ഇറാന്‍ നടത്തിയ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം ആറായി ഉയര്‍ന്നു.

ALSO READ: തിരുവനന്തപുരത്ത് അച്ഛനും മകനും ഷോക്കേറ്റ് മരിച്ച നിലയില്‍