24
Mar 2026
Tue
24 Mar 2026 Tue
father son duo electrocuted in Thiruvananthapuram

തിരുവനന്തപുരം നഗരൂരില്‍ അച്ഛനെയും മകനെയും ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കിക്കുന്ന് സ്വദേശികളായ കൊച്ചുണ്ണിയെയും മകന്‍ അഖിലിനെയുമാണ് ബ്ലോക്ക് ഓഫിസിനു സമീപത്തെ പുരയിടത്തിലെ നീര്‍ച്ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവിടെ സ്ഥാപിച്ചിരുന്ന അനധികൃത വൈദ്യുതിവേലിയില്‍ നിന്നാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. മരച്ചീനി കൃഷിയെ കാട്ടുപന്നിയില്‍ നിന്ന് സംരക്ഷിക്കാന്‍ സ്ഥാപിച്ചതാണ് വൈദ്യുതി വേലി. സംഭവവുമായി ബന്ധപ്പെട്ട് വേണുഗോപാലന്‍ പോറ്റി, ഗോപാലന്‍ എന്നിവരെ പോലീസ് പിടികൂടി.

ALSO READ: ഇറാൻ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു