23
Sep 2023
Mon
23 Sep 2023 Mon

റിയാദ്: കിംങ്‌സ് കപ്പില്‍ കഴിഞ്ഞ ദിവസം ലെബനനോട് ഏറ്റ പരാജയം ഇന്ത്യക്ക് റാങ്കിങില്‍ വലിയ തിരിച്ചടിയാകും. ഈ ഇന്റര്‍ നാഷണല്‍ ബ്രേക്കില്‍ ഇന്ത്യ കളിച്ച രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു. കിംഗ്‌സ് കപ്പ് സെമി ഫൈനലിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇറാഖിനോട് തോറ്റിരുന്നു. മൂന്നാം സ്ഥാനത്തിനായി നടന്ന പോരാട്ടത്തില്‍ ഇന്ത്യ ലെബനനോട് 1-0നും തോറ്റു. ഇന്ത്യക്ക് ഇതോടെ 5 പോയിന്റോളം റാങ്കിംഗില്‍ നഷ്ടപ്പെടും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്ന് സ്ഥാനങ്ങളോളം ഇന്ത്യ റാങ്കിംഗില്‍ പിറകോട്ട് വരും. 102ആം സ്ഥാനത്താകും ഇന്ത്യയുടെ സ്ഥാനം. ആദ്യ 100ല്‍ ഉണ്ടായിരുന്ന ഇന്ത്യ അവസാന റാങ്കിംങ്ങുകളില്‍ എല്ലാം മുന്നോട്ടേക്ക് ആയിരുന്നു പോയത്. റാങ്കിംങിലെ പുതിയ തിരിച്ചടി ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നിരാശ നല്‍കും.