19
Mar 2023
Thu
19 Mar 2023 Thu

മലപ്പുറം: എടപ്പാളില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡിഗ്രി വിദ്യാര്‍ത്ഥിനി അക്ഷയയാണ് ബന്ധുവീട്ടില്‍ തൂങ്ങി മരിച്ചത്. എടപ്പാള്‍ കുറ്റിപ്പാലയിലാണ് സംഭവം. ജനല്‍ കമ്പില്‍ ഷാള്‍ മുറുക്കി തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം എടപ്പാള്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടല്ലൂര്‍ സ്വദേശിയായ അക്ഷയ പഠന ആവശ്യത്തിനായി ബന്ധുവിട്ടിലാണ് താമസിച്ചിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക