ബോധം നഷ്ടപ്പെടുത്താതെ മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയ ആയ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി ഇന്ത്യയിൽ നിന്നുള്ള അഞ്ചുവയസ്സുകാരി. ഡൽഹി എയിംസിലാണ് അഞ്ചുവയസ്സുകാരിയെ സ്വബോധത്തോടെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.
|
ലെഫ്റ്റ് പെരിസിൽവിയൻ ഇൻട്രാക്സിയൽ ബ്രെയിൻ ട്യൂമർ ബാധിച്ച കുട്ടിയെ ആണ് ഇത്തരമൊരു ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. പെൺകുട്ടി നല്ല രീതിയിൽ സഹകരിച്ചുവെന്ന് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ശേഷം എയിംസ് പ്രസ്താവനയിൽ പറഞ്ഞു.
ന്യൂറോ അനസ്തീഷ്യ, ന്യൂറോറേഡിയോളജി സംഘങ്ങളുടെ കൂട്ടായ പ്രയത്നവും പിന്തുണയുമാണ് ശസ്ത്രക്കിയയ്ക്ക് നൽകിയതെന്നും എയിംസ് വ്യക്തമാക്കി. മസ്തിഷ്കത്തിന് കേടുപാടുകളുണ്ടാവാതിരിക്കാനാണ് രോഗിയെ ഉണർത്തി തന്നെ ട്യൂമർ നീക്കംചെയ്യുന്ന ഇത്തരം ശസ്ത്രക്രിയ നടത്തുന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


