|
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തു യൂനാനി ഡോക്ടര്‍ വെടിയേറ്റ് മരിച്ചു. പരിക്കേറ്റ് ചികിത്സയ്ക്ക് എന്നുപറഞ്ഞെത്തിയവർ ക്യാബിനുള്ളില്‍ കയറി ഡോക്ടറെ വെടിവെച്ചു കൊല്ലുകയായിരുന്നു.
ഡല്‍ഹിയിലെ ജയട്പുരില്‍ സ്ഥിതി ചെയ്യുന്ന നീമ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഡോ. ജാവേദ് അക്തർ ആണ് കൊല്ലപ്പെട്ടത്.
കൗമാരക്കാരായ രണ്ട് ആണ്‍കുട്ടികളാണ് അക്രമത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രാഥമിക ചികിത്സയ്ക്ക് എന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിയ ഇവര്‍ ഡോക്ടര്‍ ജാവേദിനെ കാണണം എന്നാവശ്യപ്പെടുകയും തുടർന്ന് ഡോക്ടറുടെ ക്യാബിനുള്ളില്‍ കടന്ന് വെടിയുതിര്‍ത്തെന്നും പോലിസ് പറഞ്ഞു.
ആശുപത്രിയിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞ ഇവരുടെ ദൃശ്യങ്ങള്‍ വെച്ച് പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങിയതായി ഡല്‍ഹി പോലീസ് അറിയിച്ചു. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല.
Delhi doctor shot dead by 2 teenagers
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





