27
Jun 2024
Sun
27 Jun 2024 Sun
Delhi flood 2024

ന്യൂഡല്‍ഹി: കൊടുംചൂടിന് പിന്നാലെ മഴ തിമര്‍ത്തു പെയ്യുന്ന ഡല്‍ഹിയില്‍ നാല് കുട്ടികളുള്‍പ്പടെ ആറ് പേര്‍ മുങ്ങി മരിച്ചു. (Delhi flooding due to heavy rain; Six death including four children) ഒരു വയോധികനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. തുടര്‍ച്ചയായ മഴയില്‍ ഡല്‍ഹി മുങ്ങുന്ന സാഹചര്യമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹി ഓഖ്‌ലയില്‍ അണ്ടര്‍ പാസിലാണ് 60കാരന്‍ മുങ്ങിമരിച്ചത്. ദ്വിഗ്വിജയ് കുമാര്‍ ചൗധരിയെന്ന ജാതിപൂര്‍ സ്വദേശിയാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറായി അണ്ടര്‍പാസില്‍ വെള്ളക്കെട്ടുണ്ട്. ശനിയാഴ്ച പെയ്ത കനത്ത മഴ സ്ഥിതി വീണ്ടും രൂക്ഷമാക്കിയിരുന്നു. സ്‌കൂട്ടര്‍ വെള്ളം നിറഞ്ഞ അണ്ടര്‍ പാസിലേക്ക് ഇറക്കിയതിനെ തുടര്‍ന്നാണ് ദ്വിഗ്വിജയ് കുമാര്‍ അപകടത്തില്‍പ്പെട്ടത്.

ഡല്‍ഹി സമയ്പൂര്‍ ഏരിയയിലെ അണ്ടര്‍പാസിലാണ് രണ്ട് ആണ്‍കുട്ടികള്‍ മുങ്ങിമരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. ഇവിടെ രണ്ടര മുതല്‍ മൂന്ന് അടി വരെ വെള്ളമുണ്ടായിരുന്നു. കുട്ടികള്‍ വെള്ളത്തില്‍ മുങ്ങിയെന്ന വിവരത്തെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ കണ്ടെടുത്തു. കുട്ടികള്‍ വെള്ളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

മറ്റൊരു സംഭവത്തില്‍ വടക്ക്-കിഴക്ക് ഡല്‍ഹിയില്‍ അഴുക്കുചാലില്‍ മുങ്ങി എട്ടും പത്തും വയസ് പ്രായമുള്ള രണ്ട് കുട്ടികള്‍ മരിച്ചു. ന്യൂഉസ്മാന്‍പൂര്‍ ഏരിയയിലാണ് അപകടം. ഷാലിമാര്‍ബാഗ് ഏരിയയിലെ അണ്ടര്‍പാസില്‍ 20 കാരനും മുങ്ങി മരിച്ചു. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.