ന്യൂഡല്‍ഹി:ആവര്‍ത്തിച്ചുള്ള കുത്തുകളേറ്റ് ഇരയുടെ ആന്തരികാവയവങ്ങള്‍ പുറത്തുചാടിയെന്ന് ഡല്‍ഹിയില്‍ സുഹൃത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. മെയ് 28ന് ഡല്‍ഹിയിലെ ഷഹബാദ് ഡയറി മേഖലയില്‍ കൊല്ലപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലാണ് കൊലപാതകത്തിന്റെ ക്രൂരത വരച്ചുകാട്ടുന്നത്.
|
സാഹില്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. അനേകം തവണ പെണ്‍കുട്ടിയെ കുത്തിയ അക്രമി ഒടുവില്‍ ഇരയുടെ തലയില്‍ കല്ലെടുത്തിട്ട് വികൃതമാക്കുകയും ചെയ്തിരുന്നു. തലയോട്ടിയടക്കം പൊട്ടിയകന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു.
16 കുത്തുകളാണ് പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നത്. തോള്‍ മുതല്‍ ഇടുപ്പ് വരെയുള്ള ഭാഗത്താണ് കുത്തുകളേറെയും ഏറ്റത്. ശരീരത്തിലെ നിരവധി അസ്ഥികള്‍ ഒടിഞ്ഞു. അക്രമശേഷം രക്ഷപ്പെട്ട 20കാരനായ പ്രതിയെ മെയ് 29നാണ് പൊലീസിന് പിടികൂടാനായത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





