25
Feb 2025
Sat
25 Feb 2025 Sat

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലം. നിലവിലെ ഫലം അനുസരിച്ച് ബി.ജെ.പി 42 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നു. ഭരണകക്ഷിയായ എ.എ.പി 28 സീറ്റിലും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് ഒരിടത്തും ലീഡില്ല. ഇടതുപക്ഷികള്‍ക്കും എ.എം.എം.ഐ.എം., ബി.എസ്.പി തുടങ്ങിയ കക്ഷികളും നിലംതൊട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും നിലവിലെ മുഖ്യമന്ത്രി അതിഷി മെര്‍ലീനിയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉള്‍പ്പെടെയുള്ള എ.എ.പി നേതാക്കള്‍ പിന്നിലാണ്. ആകെയുള്ള 70 ല്‍ 35 സീറ്റ് ആണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

എഎപി, ബിജെപി, കോണ്‍ഗ്രസ് എന്നീ പ്രമുഖ പാര്‍ട്ടികളുടെ ത്രികോണമത്സരത്തിനാണ് രാജ്യ തലസ്ഥാനം വേദിയായത്. കഴിഞ്ഞ 2 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിജെപിക്ക് അനകൂലമാണ്

ഇതോടെ 27 വര്‍ഷത്തിനു ശേഷം ശക്തമായ തിരിച്ചുവരവിനാണ് ബിജെപി ഡല്‍ഹിയില്‍ തയാറെടുക്കുന്നത്. 19 എക്‌സിറ്റ് പോളുകളില്‍ 11 എണ്ണവും ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നു പ്രവചിക്കുമ്പോള്‍ 4 എണ്ണത്തില്‍ എഎപിയാണു മുന്നില്‍. 60.54% പോളിങ്ങാണ് ഇക്കുറി ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്.

ഫലപ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ തങ്ങളുടെ സ്ഥാനാര്‍ഥികളെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി ശ്രമം ആരംഭിച്ചുവെന്ന ആരോപണവുമായി ആംആദ്മി പാര്‍ട്ടി രംഗത്തെത്തി. 16 സ്ഥാനാര്‍ഥികള്‍ക്ക് ബി.ജെ.പി പണം വാഗ്ദാനം ചെയ്തതായി കെജ് രിവാള്‍ പറഞ്ഞു. കൂറുമാറിയാല്‍ ഓരോരുത്തര്‍ക്കും 15 കോടിയും മന്ത്രി സ്ഥാനങ്ങളും വാഗ്ദാനം ചെയ്തതായാണ് ആരോപണം.

Election Results 2025 LIVE | Delhi Election Results | BJP Vs AAP Vs Congress |