സന്ദർശകരെ ഇന്ത്യയിലേക്ക് ആകർഷിപ്പിച്ചു ഡൽഹിയിൽ പടുകൂറ്റൻ മാൾ വരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാൾ ആണ് രാജ്യ തലസ്ഥാന നഗരിയിലെ എയ്റോ സിറ്റിയിൽ ഒരുങ്ങുന്നത്. മൂന്ന് വർഷത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാവും. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഭാഗമായ എയ്റോ സിറ്റിയിലാണ് 2.5 ബില്യൺ ഡോളർ മുതൽ മുടക്കിൽ മാൾ ഒരുങ്ങുന്നത്. ഇതിന് 2.8 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ വേൾഡ് മാർക്ക് എയ്റോസിറ്റി പ്രൊജക്റ്റിന്റെ ഭാഗമായിട്ടാണ് മാൾ സ്ഥാപിക്കുന്നത്.
|

നിലവിൽ ജിഎംആറിന്റെ ഭാരതി റിയാലിറ്റിക്കാണ് എയ്റോസിറ്റിയുടെ ചുമതല ഉള്ളത്. രണ്ട് ഘട്ടങ്ങളിലായാണ് മാളിന്റെ നിർമ്മാണ വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. അടുത്ത വർഷം ആരംഭിക്കുന്ന പദ്ധതിക്ക് രണ്ടുവർഷ കാലയളവാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ജെഡബ്ലൂ മാരിയറ്റ്, അക്കോർ, റോസെറ്റ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ എയ്റോസിറ്റിയിലുണ്ട്. 11 ഹോട്ടലുകൾ ഇതിലുൾപ്പെടുന്നു.

രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഹോട്ടലുകളുടെ എണ്ണം അഞ്ച് വർദ്ധിച്ച് പതിനാറായി ഉയരും. റൂമുകൾ ഏഴായിരത്തിനു മുകളിൽ ഉണ്ടാവും. കൂടാതെ അണ്ടർഗ്രൗണ്ട് പാർക്കിങ്ങിന് 8000 ത്തിലേറെ കാറുകളെ ഉൾക്കൊള്ളാനുള്ള ശേഷിയും ഉണ്ടായിരിക്കും. നിലവിൽ ലക്നൗവിലുള്ള ലുലുമാൾ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് വിസ്മയം. രണ്ടാം സ്ഥാനം നോയിഡയിലെ ഡിഎല്‍എഫ് മാൾ ഓഫ് ഇന്ത്യയ്ക്കാണ്.
Delhi’s Aerocity near IGI airport to get India’s largest mall, spanning over 28 lakh sqft


