ടൊറോന്റോ: കാനഡയില്‍ 80 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തലകീഴായി മറിഞ്ഞു. (Delta plane flips upon arrival in Toronto airport) ടൊറോന്റോ വിമാനത്താവളത്തില്‍ ലാന്റ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് വിമാനം അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ 19പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
|
മിനിയാപ്പൊളിസില്‍ നിന്ന് വന്ന ഡെല്‍റ്റ എയര്‍ലൈനിന്റെ വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്തുണ്ടായ അതിശക്തമായ കാറ്റും റണ്‍വേയില്‍ മഞ്ഞ് വീണു കിടന്നതുമാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. 76 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ALSO READ: അവിഹിതബന്ധം ചോദ്യംചെയ്ത ഭാര്യയെ ക്വട്ടേഷന്‍ കൊടുത്ത് കൊന്ന ആംആദ്മി നേതാവ് പിടിയില്‍
മഞ്ഞുവീഴ്ച മൂലം വിമാനത്താവളത്തിലെ കാഴ്ചാപരിധിയും കുറവായിരുന്നു. വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് നിയന്ത്രണം വിട്ട് റണ്‍വേയില്‍ തലകീഴായി മറിയുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരാഴ്ച്ചയായി തുടരുന്ന കൊടുംശൈത്യത്തില്‍ വിമാനത്താവളത്തില്‍ 22 സെന്റീമീറ്ററോളം കട്ടിയില്‍ മഞ്ഞുവീണു കിടന്നിരുന്നു.
ഗുരുതര പരിക്കേറ്റവരില്‍ ഒരു കുട്ടിയുമുണ്ട്. കുട്ടിയെ ടൊറോന്റോയിലെ കുട്ടികളുടെ ആശുപത്രിയിലേക്കു മാറ്റി.
വിമാനം ലാന്റ് ചെയ്ത ഉടനെ അടിയന്തര വിഭാഗം കുതിച്ചെത്തി. തീപ്പിടിത്തം ഒഴിവാക്കാന്‍ വെള്ളം പമ്പ് ചെയ്തു. യാത്രക്കാരെ അതിവേഗം കാബിന്‍ ഡോറുകള്‍ വഴി പുറത്തിറക്കി.
അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിന് അന്വേഷണം പുരോഗമിക്കുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





