02
Feb 2025
Mon
02 Feb 2025 Mon
AAP leader arrested for killing wife by hiring contract killers

അവിഹിതബന്ധം ചോദ്യംചെയ്ത ഭാര്യയെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊന്ന ആംആദ്മി നേതാവ് പിടിയില്‍. ലുഥിയാനയിലെ ആംആദ്മി നേതാവ് അനോഖ് മിത്തലാണ് ഭാര്യ ലിപ്‌സിയെന്ന മാന്‍വിയെ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ച് കൊന്നത്. കവര്‍ച്ചാസംഘം ഭാര്യയെ കൊന്നുവെന്നായിരുന്നു അനോഖിന്റെ പ്രചാരണം. സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ് ആസൂത്രിത കൊലപാതകമാണെന്ന് നടന്നതെന്നും അനോഖ് മിത്തല്‍ തന്നെയാണ് ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നും കണ്ടെത്തി. നാല് വാടകക്കൊലയാളികളെ കൂടി അറസ്റ്റ് ചെയ്തുവെന്നും ഒരാള്‍ പിടിയിലാവാനുണ്ടെന്നും പോലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിസിനസുകാരന്‍ കൂടിയാണ് അനോഖ് മിത്തല്‍. ഇയാളുടെ ആവശ്യപ്രകാരം ക്വട്ടേഷന്‍ സംഘം കാര്‍ തടഞ്ഞുനിര്‍ത്തുകയും മാന്‍വിയെ ആക്രമിച്ചുകൊല്ലുകയുമായിരുന്നു. കവര്‍ച്ചയാണെന്നു വരുത്തിതീര്‍ക്കാന്‍ മാന്‍വിയുടെ ആഭരണങ്ങളെടുത്ത ക്വട്ടേഷന്‍ സംഘം ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചുപോവുകയും ചെയ്തു.

രണ്ടുലക്ഷത്തി അമ്പതിനായിരം രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. അഡ്വാന്‍സായി അമ്പതിനായിരം രൂപയാണ് നല്‍കിയത്. കൊലയ്ക്കു ശേഷമാണ് രണ്ടുലക്ഷം രൂപ അനോഖ് ക്വട്ടേഷന്‍ സംഘത്തിനു നല്‍കിയത്. പ്രതീക്ഷ, അമൃത്പാല്‍ സിങ് എന്ന ബ്ലലി, ഗുര്‍ദീപ് സിങ്, സോനു, സാഗര്‍ദീപ് എന്ന തേജി എന്നിവരാണ് അറസ്റ്റിലായ ക്വട്ടേഷന്‍ ടീം. ഗുര്‍പ്രീത് സിങ് എന്ന ഗോപിയെയാണ് ഇനി പിടികൂടാനുള്ളത്.

ഫെബ്രുവരി 15ന് അര്‍ധരാത്രി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് കാറില്‍ വീട്ടിലേക്ക് മടങ്ങിവരവെ ആറംഗകവര്‍ച്ചാ സംഘം തങ്ങളെ പിന്തുടര്‍ന്ന് ആക്രമിച്ചെന്നും ഭാര്യ മരിക്കുകയായിരുന്നുവെന്നുമാണ് അനോഖ് പോലീസിനോടു പറഞ്ഞത്.

ALSO READ: സഹോദരിക്ക് അമ്മാവനുമായി അവിഹിത ബന്ധം; സഹോദരനും പിതാവും ചേര്‍ന്ന് ഇരുവരെയും കഴുത്തറുത്ത് കൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക