തിരുവനന്തപുരം: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ തിരുവനന്തപുരത്തും കേസ്. (Demanded money to withdraw news; Case against Marunadan Shajan) വാര്‍ത്തയുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസാണ് കേസെടുത്തത്.
|
കേരള കോണ്‍ഗ്രസ് എം സംസ്ഥാന സമിതി അംഗം എ.എച്ച് ഹഫീസ് ആണ് പരാതിക്കാരന്‍. തനിക്കെതിരായ വാര്‍ത്ത പിന്‍വലിക്കാന്‍ 15 ലക്ഷം രൂപ ഷാജന്‍ സ്‌കറിയ ആവശ്യപ്പെട്ടെന്നാണ് പരാതിയില്‍ പറയുന്നത്.
ALSO READ: ഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; പശ്ചിമേഷ്യ യുദ്ധഭീതിയില്‍
പണം അപഹരിക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതി തുക ആവശ്യപ്പെട്ടു. നല്‍കിയില്ലെങ്കില്‍ പരാതിക്കാരനെ സമൂഹമധ്യത്തില്‍ മോശക്കാരനായി ചിത്രീകരിക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രതി ചാനലിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


