27
Nov 2023
Thu
27 Nov 2023 Thu

തിരുവനന്തപുരം: ഫലസ്തീൻ ജനതയുടെ സ്വയം നിർണയത്തെയും സ്വാതന്ത്ര്യത്തെയും പിന്തുണച്ച പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെന്നും അതിനെതിരായ രാഷ്ട്രീയ നയം രാജ്യത്തിന്റെ മനസ് അറിയാത്തവരുടേതാണെന്നും മുൻ എം പി പന്ന്യൻ രവീന്ദ്രൻ. അന്താരാഷ്ട്ര ഫലസ്തീൻ ഐക്യദാർഢ്യ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ഫലസ്തീൻ ഐക്യദാർഢ്യ സമിതി സംഘടിപ്പിച്ച ഗസ്സ സ്ക്വയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫലസ്തീൻ സമരത്തിന് ലോകത്തെ മുഴുവൻ ജനാധിപത്യ സമൂഹങ്ങളുടെയും പിന്തുണയുണ്ടെന്നും ഫലസ്തീൻ പോരാളികളുടെ നിശ്ചയദാർഢ്യത്തിന്റെയും വിശ്വാസത്തിന്റെയും കരുത്തിന് മുന്നിലാണ് ഇസ്രയേൽ മുട്ടുകുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫലസ്തീൻ ജനതയുടെ അതിജീവന പോരാട്ടം കാലങ്ങളായി സാമ്രാജ്യത്ത പിന്തുണയോടെ സയണിസ്റ്റ് ഇസ്രയേൽ നടത്തുന്ന ഭീകരയോടുള്ള മാനുഷിക പ്രതിരോധമാണെന്നും ഫലസ്തീൻ പോരാളികളെ തീവ്രവാദ മുദ്രയടിച്ച് അപമാനിക്കാൻ ശ്രമിക്കുന്നവർ ചരിത്രമറിയാത്തവരാണെന്നും പാളയം ഇമാം ഡോ: വി.പി സുഹൈബ് മൗലവി പറഞ്ഞു. തിരുവനന്തപുരം ഫലസ്തീൻ ഐക്യദാർഢ്യ സമിതി ചെയർമാൻ ഇലവുപാലം ഷംസുദ്ദീൻ മന്നാനിയുടെ അധ്യക്ഷതയിൽ നടന്ന സംഗമത്തിന് ജനറൽ കൺവീനർ ജലീൽ കരമന സ്വാഗതവും ട്രഷറർ എ എം . നദ് വി നന്ദിയും പറഞ്ഞു.

വിവിധ സംഘടനകളെയും മഹല്ല് ജമാഅത്തുകളെയും പ്രതിനിധീകരിച്ച് K. M. ഹാരിസ് മൂവാറ്റുപുഴ, H. ഷഹീർ മൗലവി, ഷാഫി നദവി, സക്കീർനേമം, അബ്ദുറഹീം മന്നാനി വെഞ്ഞാറമൂട്,മുണ്ടക്കയം ഹുസൈൻ മൗലവി, അൽ അമീൻ മൗലവി ബീമാപള്ളി, ആമച്ചൽ ഷാജഹാൻ, ALM. കാസിം, സഫീർ ഖാൻ മന്നാനി പനവൂർ, സലീം കരമന, ഹാമീദ് ബാഖവി,
മഹബൂബ് പൂവാർ, മാഹിൻ പരുത്തിക്കുഴി, ആരുഡിയിൽ താജ്, നേമം ജബ്ബാർ, അബ്ദുൽ അസീസ് മൗലവി ബീമാപള്ളി,
അൽ അമീൻ റഹ് മാനി മംഗലപുരം, പുലിപ്പാറ മുഹമ്മദ്, സക്കീർ ബീമാപള്ളി, പനവൂർ റഫീഖ് മൗലവി, അൻസർ കന്യാകുളങ്ങര ,P. കമാലുദ്ദീൻ വട്ടിയൂർക്കാവ്, റാഫി വെമ്പായം, ഡോ: ദസ്തകീർ, ഷാജി വെഞ്ഞാറമൂട്, തിരുമല താജുദ്ദീൻ,
ഫാബ് നെറ്റ്, ഷജീർ കുറ്റ്യാമൂട്, ബഷീർ കരമന, നിസാർ സലീം, ജമീർ കാരയ്ക്കാ മണ്ഡപം എന്നിവർ പങ്കെടുത്തു .

ഫലസ്തീന്റെ പരമ്പരാഗത കഫിയ്യ ധരിച്ചാണ് ഐക്യദാർഢ്യ സമിതി പ്രവർത്തകർ സംഗമത്തിനെത്തിയത്. ഫലസ്തീനൊപ്പം നില്ക്കണമെന്ന് ആവശ്യപ്പെടുന്ന അക്ഷരമാലകൾ ഉയർത്തിയും ഫലസ്തീൻ പതാകകൾ വീശിയും ഗസ്സ പോരാട്ടത്തെ പ്രകീർത്തിക്കുന്ന ഗാനങ്ങൾ ആലപിച്ചും പങ്കെടുത്തവർ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഇസ്രയേൽ സയണിസ്റ്റ് ആക്രമണത്തിൽ വൈദ്യുതിയും വെളിച്ചവും നിഷേധിക്കപ്പെട്ട ഗസ്സ ജനതക്ക് പ്രതീകാത്മകമായി മൊബൈൽ ഫ്ലാഷ് മിന്നിച്ച് പിന്തുണ പ്രഖ്യാപിച്ച് സംഗമം സമാപിച്ചു.