26
Nov 2024
Mon
26 Nov 2024 Mon
Devotees drink AC water

ആനയുടെ രൂപത്തിലുള്ള പ്രതിമയുടെ വായില്‍ നിന്ന് വരുന്ന വെള്ളം ചരണ്‍ അമൃത്(കൃഷ്ണ ഭഗവാന്റെ പാദത്തില്‍ നിന്ന് വരുന്ന പുണ്യജലം) ആണെന്ന് പറഞ്ഞ് കുടിക്കുന്ന ഭക്തരുടെ വീഡിയോ വൈറല്‍. (Devotees drink AC water, mistaking it for ‘Charan Amrit’ at Banke Bihari Temple ) ഉത്തര്‍ പ്രദേശിലെ വൃന്ദാവനിലുള്ള ബാങ്കെ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭക്തര്‍ ക്യൂ നിന്ന് ഗ്ലാസിലും കൈക്കുമ്പിളിലും ശേഖരിച്ച് ഈ വെള്ളം കുടിക്കുകയും തലയില്‍ തടവുകയും ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. ഭഗവാന്‍ കൃഷ്ണന്റെ അനുഗ്രഹമുള്ള ദിവ്യജലമാണ് ഇതെന്ന് വിശ്വസിച്ചാണ് ഭക്തര്‍ കുടിക്കുന്നത്.

എന്നാല്‍, ഇത് ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുള്ള എയര്‍ കണ്ടീഷനില്‍ നിന്ന് വരുന്ന വെള്ളമാണെന്ന് വീഡിയോ ചിത്രീകരിച്ച യുട്യൂബ് വ്‌ലോഗര്‍ വ്യക്തമാക്കി.

ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പലരും പ്രതിഷേധവുമായി രംഗത്തെത്തി. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ മലിന ജലം കുടിക്കുന്നത് തടയാന്‍ അധികൃതര്‍ മുന്‍കരുതലെടുക്കാത്തതിന് എതിരേയാണ് പ്രതിഷേധം.

അതേസമയം, ക്ഷേത്ര അധികൃതര്‍ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. മതുരയിലെ പ്രസിദ്ധമായ ഈ കൃഷ്ണ ക്ഷേത്രത്തില്‍ ദിവസം 10,000 മുതല്‍ 15,000 വരെ ഭക്തര്‍ സന്ദര്‍ശനത്തിനെത്താറുണ്ട്.