14
Dec 2023
Tue
14 Dec 2023 Tue

ബിരുദമുണ്ടോ? എങ്കില്‍ നിങ്ങളുടെ നാട്ടിലെ ധനലക്ഷ്മി ബാങ്കില്‍ ജോലി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യത്തെ പ്രമുറഖ സ്വകാര്യബാങ്കായ ധനലക്ഷ്മിയുടെ കീഴിലുള്ള വിവിധ ബ്രാഞ്ചുകളില്‍ ജോലി നേടാന്‍ അവസരം. ധനലക്ഷ്മി ബാങ്ക് ഹ്യൂമന്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക്, വിവിധ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിന് വേണ്ടി ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങള്‍ താഴെ നല്‍കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കുന്നതിന് മുന്‍പ് വന്നിരിക്കുന്ന ഒഴിവുകള്‍ ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത്, അതുപോലെ റിസര്‍വേഷന്‍ ഉണ്ടോ എന്നെല്ലാം പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കുക.

അവസാന തിയ്യതി: ഡിസംബര്‍ 21

പ്രായം: it 21-25 as on 31.03.2023
SC/ST/OBC/PWD/Women/Ex… തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ പ്രായപരിധി ഇളവുണ്ട.്

Educational Qualification

Junior Officers അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഏതെങ്കിലും ബിരുദം. കുറഞ്ഞത് 60% ഉം അതില്‍ കൂടുതലും അഭികാമ്യമാണ്.
Senior Officers അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഏതെങ്കിലും ബിരുദം, കുറഞ്ഞത് ഒരു വര്‍ഷത്തെ ബാങ്കിംഗ് പരിചയം. കുറഞ്ഞത് 60% ഉം അതില്‍ കൂടുതലും അഭികാമ്യം. അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദം. കുറഞ്ഞത് 50% ഉം അതില്‍ കൂടുതലും അഭികാമ്യമാണ്.

തെരഞ്ഞെടുപ്പ് രീതി
സ്ഥിര ജോലിക്കുള്ള റിക്രൂട്ട്‌മെന്റ് ആയതിനാല്‍ ധനലക്ഷ്മി ബാങ്ക് നടത്തുന്ന പരീക്ഷ പാസാകേണ്ടതുണ്ട്. പരീക്ഷാ കേന്ദ്രങ്ങള്‍ താഴെ നല്‍കുന്നു.
ഡല്‍ഹി/ഡല്‍ഹി എന്‍സിആര്‍/മുംബൈ/നവി മുംബൈ/താനെ/എംഎംആര്‍ മേഖല/ അഹമ്മദാബാദ്/ഗാന്ധിനഗര്‍/ഹൈദരാബാദ്/വിജയവാഡ/ബാംഗ്ലൂര്‍/ചെന്നൈ/കോയമ്പത്തൂര്‍/ കോഴിക്കോട്/ തൃശൂര്‍/എറണാകുളം/തിരുവനന്തപുരം.

Application Fee
708 രൂപയാണ് ഫീസ്.

എങ്ങിനെ അപേക്ഷിക്കാം

ഔദ്യോഗിക വെബ്‌സൈറ്റായ https://ibpsonline.ibps.in/dbljosooct23/ സന്ദര്‍ശിക്കുക
ഹോംപേജില്‍ റിക്രൂട്ട്‌മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാന്‍ ആ?ഗ്രഹിക്കുന്നത്, അവയുടെ യോ?ഗ്യതകള്‍ പരിശോധിക്കുക
അക്കൗണ്ട് സൈന്‍ അപ് ചെയ്യുക
അപേക്ഷ പൂര്‍ത്തിയാക്കുക
ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

Notification: https://www.dhanbank.com/pdf/46-Recruitment-of-Junior-Officers-Senior-Officers.pdf