29
Aug 2023
Wed
29 Aug 2023 Wed

ഡല്‍ഹി: ലോക്സഭയില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി ബി ജെ പിയുടെ വനിതാ എം പിമാര്‍ക്ക് ഫ്‌ളയിങ് കിസ് നല്‍കിയെന്ന് ആരോപണത്തില്‍ പ്രതികരിച്ച് എം പി ഹേമമാലിനി. രാഹുല്‍ ഗാന്ധി ഫ്‌ളയിങ് കിസ് നല്‍കിയത് താന്‍ കണ്ടിട്ടില്ലെന്നാണ് ഹേമ മാലിനി ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചത്. രാഹുലിന്റെ ചില വാക്കുകള്‍ ശരിയായിരുന്നില്ലെന്നും ഹേമ വീഡിയോയില്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹേമമാലിനി വിഷയത്തില്‍ പ്രതികരിക്കുന്ന വീഡിയോ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ബി വി ശ്രീനിവാസ് പങ്കുവച്ചിട്ടുണ്ട്. ഫ്‌ളയിങ് കിസ് ഹേമ മാലിനി കണ്ടിട്ടില്ല. എന്നാല്‍ ഈ കെട്ടിച്ചമച്ച പരാതിയില്‍ അവര്‍ ഒപ്പ് വച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

രാഹുല്‍ ഗാന്ധി ഫ്‌ളയിങ് കിസ് നല്‍കിയെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് രംഗത്തെത്തിയത്. ലോക്‌സഭയില്‍ പ്രസംഗത്തിന് ശേഷം രാഹുല്‍ ഗാന്ധി ലോക്‌സഭ വിട്ടുപോകുന്നതിനിടെ വനിതാ എം പിമാര്‍ക്ക് ഫ്‌ളയിങ് കിസ് നല്‍കിയെന്നാണ് ആരോപണം.തുടര്‍ന്ന് ബിജെപി എംപിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുകയായിരുന്നു.