ന്യൂഡൽഹി: 2027ഓടെ 10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളിൽ നിന്ന് ഡീസൽ കാറുകൾ നിരോധിക്കണമെന്നും പകരം ഇലക്ട്രിക്-പ്രകൃതിവാതക വാഹനങ്ങളിലേക്ക് മാറണമെന്നും കേന്ദ്രസര്ക്കാരിന് ശുപാര്ശ. എണ്ണ മന്ത്രാലയത്തിന്റെ കീഴിലുള്ള സമിതിയുടേതാണ് ഈ റിപോർട്ട്.
|
മുൻ ഓയിൽ സെക്രട്ടറി തരുൺ കപൂർ തലവനായ സമിതിയുടേതാണ് റിപോർട്ട്. 2035ഓടെ ഇന്ധത്തിലോടുന്ന മോട്ടോർ സൈക്കിളുകളും സ്കൂട്ടറുകളും മുച്ചക്ര വാഹനങ്ങളും നിരത്തുകളിൽ നിന്ന് നീക്കണമെന്ന ശുപാർശയും സമിതി മുന്നോട്ടുവച്ചിട്ടുണ്ട്.
10 വർഷത്തിനുള്ളിൽ നഗരപ്രദേശങ്ങളിൽ നിന്ന് ഡീസൽ ബസ്സുകൾ ഒഴിവാക്കണമെന്നും സമിതി സർക്കാരിനു സമർപ്പിച്ച റിപോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരിയിൽ സമർപ്പിച്ച റിപോർട്ട് സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇന്ധനത്തിലോടുന്ന വാഹനങ്ങൾക്കുപകരം ഇലക്ട്രിക് വാഹനങ്ങളാണ് പ്രതിവിധിയെന്നും സമിതിയുടെ റിപോർട്ടിൽ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





